ബംഗളൂരൂ: വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ഇഡി പരിശോധന. ബംഗളൂരു ഉള്‍പ്പെടെയുള്ള 12 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 5.85 കോടി രൂപ പിടിച്ചെടുത്തു.
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് തട്ടിപ്പു സംഘം പ്രവര്‍ത്തിക്കുന്നത്. കീപ്പ് ഷെയര്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. സംഘത്തിന് ചൈനീസ് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
92 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ആറു പേര് വിദേശപൗരന്മാരാണ്. ജോലി തേടിയെത്തുന്ന ഉദ്യോഗാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം.