അഹമ്മദാബാദ്: കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചെന്നു സംശയിക്കുന്ന നാല് ഇറ്റാലിയന്‍ സ്വദേശികള്‍ ഗുജറാത്തില്‍ പിടിയില്‍. ഗുജറാത്ത് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്യാന്‍ മെട്രോ പോലീസ് അഹമ്മദാബാദിലേയ്ക്ക് തിരിച്ചു.
ഗ്രാഫിറ്റി വാന്‍ഡലിസം എന്ന രീതി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന റെയില്‍വേ ഗൂണ്‍സ് എന്ന സംഘമാണ് പിടിയിലായത്. ജാന്ലൂക്കാ, സാഷാ, ഡാനിയേല്‍, പൗലോ എന്നിവരാണ് പിടിയിലായത്.
അഹമ്മദാബാദ് മെട്രോ സ്റ്റേഷന് ഉദ്ഘാടനം ചെയ്യുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് മെട്രോ ഇവര്‍ ഗ്രാഫിറ്റി വരച്ചത്. കലാവാസന വിധ്വംസക ഉദ്ദേശ്യത്തോടെ ഉപയോഗിക്കുന്ന റെയില്‍വേ ഗൂണ്‍സ് എന്ന സംഘത്തില്‍പെട്ടവരാണ് ഇവര്‍. കഴിഞ്ഞ മെയ്മാസമാണ് കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതായി കണ്ടെത്തിയത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ റെയില്‍വേ മെട്രൊ സ്റ്റേഷനുകളില്‍ ചില വാക്കുകള്‍ പ്രത്യേക രീതിയില്‍ വരച്ചിടുന്നതാണ് ഇവരുടെ രീതി.
ജയ്പൂരിലും, മുംബൈയിലും, ഡല്‍ഹിയിലും ഇവര്‍ സമാനരീതിയിലുള്ള കുറ്റകൃത്യം നടത്തി. അതിക്രമിച്ചു കയറി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇവര്‍ ഏതെങ്കിലും രാജ്യവിരുദ്ധ സംഘടനകളുമായി ബന്ധമുള്ളവരാണോ എന്നും പോലീസ് പരിശോധിക്കും.