ന്യൂഡൽഹി: ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയവുമായി ലയിപ്പിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രസർക്കാർ.
ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനുള്ള യുപിഎ സർക്കാരിന്റെ നടപടികളുടെ ഭാഗമായിട്ടാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം രൂപീകരിച്ചതെന്നും വാർത്തകൾ വന്നിരുന്നു. നീക്കത്തിനെതിരേ കോണ്ഗ്രസ് രാജ്യസഭാംഗം സയ്യിദ് നാസർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.
എന്നാൽ അത്തരത്തിലുള്ള യാതൊരു നീക്കവുമില്ലെന്നു കേന്ദ്രം വ്യക്തമാക്കി. നിലവിൽ കേന്ദമന്ത്രി സ്മൃതി ഇറാനിക്കാണ് ന്യനപക്ഷകാര്യ മന്ത്രാലയത്തിന്റെ ചുമതല.