കോട്ടയം: എംഡിഎംഎയും കഞ്ചാവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ. പൊൻകുന്നം എക്സൈസിന്റെ നേതൃത്വത്തിൽ കോരുത്തോട് കോസടി ഭാഗത്തുനടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
കോരുത്തോട് സ്വദേശികളായ ആലഞ്ചേരിൽ അരുൺ ജോൺ (22), കളപ്പുരതൊട്ടിയിൽ അനന്തു കെ. ബാബു(22), തോണിക്കവയലിൽ ജിഷ്ണു സാബു (27) എന്നിവരെയാണ് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.5 ഗ്രാം എംഡിഎംഎയും 2.5 ഗ്രാം ഉണക്ക കഞ്ചാവും മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ച ബൈക്കും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തു.