+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിപിഐയില്‍ വെട്ടി നിരത്തല്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പ്രമുഖര്‍ പുറത്ത്. പ്രായപരിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ പട്ടികയില്‍നിന്ന് നേരത്തെ പുറത്തായിരുന്നു.സംസ്ഥാന കൗണ്‍സ
സിപിഐയില്‍ വെട്ടി നിരത്തല്‍
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പ്രമുഖര്‍ പുറത്ത്. പ്രായപരിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ പട്ടികയില്‍നിന്ന് നേരത്തെ പുറത്തായിരുന്നു.

സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ഇ. എസ്. ബിജിമോള്‍, ചാത്തന്നൂര്‍ എംഎല്‍എ ജി. എസ്. ജയലാല്‍ എന്നിവരെ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കി.

നേരത്തെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ബിജിമോള്‍ രംഗത്തെത്തിയിരുന്നു.സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഈ അതൃപ്തി പ്രതിഫലിച്ചു എന്നാണ് വിലയിരുത്തല്‍.
More in Latest News :