തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരസ്യമായി പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ പാടില്ലെന്ന ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം തള്ളിയാണ് സുധാകരന് പ്രസ്താവനയിറക്കിയത്.
സംഘടനാരംഗത്തെ ഖാര്‍ഗെയുടെ അനുഭവം പാര്‍ട്ടിക്ക് കരുത്തുപകരുമെന്ന് സുധാകരന് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയാന്‍ കഴിയുന്ന നേതാവാണ് ഖാര്‍ഗെ.
ഒരു ഘട്ടത്തിലും അധികാരത്തിന്റെ പിറകേ പോകാത്ത അദ്ദേഹത്തിന് എല്ലാ തലമുറകളിലുള്ള പ്രവര്‍ത്തകരോടും ഒരുപോലെ സംവദിക്കാന്‍ കഴിയുമെന്ന് പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്കൊപ്പമാണെന്നും സുധാകരന് വ്യക്തമാക്കി.