+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ ഗ​വ​ര്‍​ണ​റെത്തി

ക​ണ്ണൂ​ര്‍: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ലാ ഓ​ഫീ​സി​ലെ​ത്തി മൃ​ത​ദേ​ഹ​ത്തി​ല്‍ പു​ഷ്പ​ച​ക്രം
കോ​ടി​യേ​രി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ ഗ​വ​ര്‍​ണ​റെത്തി
ക​ണ്ണൂ​ര്‍: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ലാ ഓ​ഫീ​സി​ലെ​ത്തി മൃ​ത​ദേ​ഹ​ത്തി​ല്‍ പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ച ഗ​വ​ര്‍​ണ​ര്‍ കോ​ടി​യേ​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു.

രാ​ഷ്ട്രീ​യ​മാ​യ വി​യോ​ജി​പ്പു​ക​ളൊ​ക്കെ മാ​റ്റി​വ​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി​ക്ക് ഹ​സ്ത​ദാ​നം ന​ല്‍​കി​യ ഗ​വ​ര്‍​ണ​ര്‍ പി​ണ​റാ​യി​ക്ക് തൊ​ട്ട​രി​കി​ലു​ള്ള ഇ​രി​പ്പി​ട​ത്തി​ലാ​ണ് ഇ​രു​ന്ന​ത്.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ അ​ഴീ​ക്കോ​ട​ന്‍ മ​ന്ദി​ര​ത്തി​ല്‍ എ​ത്തി. ഇ​ട​ത് ദേ​ശീ​യ നേ​താ​ക്ക​ളാ​യ സീ​താ​റാം യെ​ച്ചൂ​രി​യും പ്ര​കാ​ശ് കാ​രാ​ട്ടും അ​ട​ക്ക​മു​ള്ള​വ​രും അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്.

കോ​ടി​യേ​രി​യു​ടെ ഓ​ര്‍​മ​ക​ള്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ര​ണ്ടു വ​രെ​യാ​ണ് പൊ​തു​ദ​ര്‍​ശ​നം. ശേ​ഷം വൈ​കു​ന്നേ​രം മൂ​ന്നി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​കാ​രം. പ​യ്യാ​മ്പ​ല​ത്ത് ച​ട​യ​ന്‍ ഗേ​വി​ന്ദന്‍റെ​യും ഇ.​കെ. നാ​യ​നാ​രു​ടെ​യും കു​ടീ​ര​ങ്ങ​ള്‍​ക്ക് ന​ടു​വി​ലാ​യാ​ണ് കോ​ടി​യേ​രി​ക്ക് അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
More in Latest News :