+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ലെ ദു​ര്‍​ഗാ​പൂ​ജ പ​ന്ത​ലി​ല്‍ തീ​പി​ടി​ത്തം; മൂ​ന്നു പേ​ര്‍ മ​രി​ച്ചു; 60 പേർക്ക് പരിക്ക്

വാരാണസി: യു​പി​യി​ലെ ദു​ര്‍​ഗാ​പൂ​ജ പ​ന്ത​ലി​ല്‍ തീ​പ​ട​ര്‍​ന്ന് ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ചു. അ​റു​പ​തി​ല​ധി​കം പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. പ​ല​രു​ടെ​യും നി​ല ഗ
യു​പി​യി​ലെ ദു​ര്‍​ഗാ​പൂ​ജ പ​ന്ത​ലി​ല്‍ തീ​പി​ടി​ത്തം; മൂ​ന്നു പേ​ര്‍ മ​രി​ച്ചു; 60 പേർക്ക് പരിക്ക്
വാരാണസി: യു​പി​യി​ലെ ദു​ര്‍​ഗാ​പൂ​ജ പ​ന്ത​ലി​ല്‍ തീ​പ​ട​ര്‍​ന്ന് ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ചു. അ​റു​പ​തി​ല​ധി​കം പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തി​ന് യു​പി​യി​ലെ ഭ​ദോ​ഹി​യി​ലാ​ണ് സം​ഭ​വം. ദു​ര്‍​ഗാ പൂ​ജ​യ്ക്കി​ട​യി​ലെ പ്ര​ധാ​ന ച​ട​ങ്ങാ​യ ആ​ര​തി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ര​ണ്ടു പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. പ​ത്തു വ​യ​സു​കാ​ര​നാ​യ കു​ട്ടി ഇ​ന്നു രാ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​രി​ച്ചു.

ഷോ​ര്‍​ട്ട് സ​ര്‍​ക്ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :