+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ര​സ്ത്രീ​ബ​ന്ധം ചോ​ദ്യം ചെ​യ്തു; യു​വ​തി​യെ ഭ​ർ​ത്താ​വ് ജീ​വ​നോ​ട് ചു​ട്ടു​കൊ​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യ‌ി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് ജീ​വ​നോ​ടെ ചു​ട്ടു​കൊ​ന്നു. താ​നെ ജി​ല്ല​യി​ലെ ഡോം​ബി​വി​ലി​യി​ലാ​ണ് സം​ഭ​വം. 35കാ​രി പ്രീ​തി ശാ​ന്താ​റം പാ​ട്ടീ​ലാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ്
പ​ര​സ്ത്രീ​ബ​ന്ധം ചോ​ദ്യം ചെ​യ്തു; യു​വ​തി​യെ ഭ​ർ​ത്താ​വ് ജീ​വ​നോ​ട് ചു​ട്ടു​കൊ​ന്നു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യ‌ി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് ജീ​വ​നോ​ടെ ചു​ട്ടു​കൊ​ന്നു. താ​നെ ജി​ല്ല​യി​ലെ ഡോം​ബി​വി​ലി​യി​ലാ​ണ് സം​ഭ​വം.

35കാ​രി പ്രീ​തി ശാ​ന്താ​റം പാ​ട്ടീ​ലാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് പ്ര​സാ​ദ് ശാ​ന്ത​റാം പാ​ട്ടീ​ലി​ന് പ​ര​സ്ത്രീ ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്രീ​തി ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം. 14, 11 വ​യ​സു​ള്ള പെ​ൺ​മ​ക്ക​ളെ​യും പി​താ​വ് ചു​ട്ടു​കൊ​ല്ലാ​ൻ ശ്ര​മി​ച്ചു.

90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. പ്ര​സാ​ദി​ന്‍റെ പ​ര​സ്ത്രീ ബ​ന്ധ​ത്തെ കു​റി​ച്ച് ചോ​ദ്യം ചെ​യ്ത​തു മു​ത​ൽ ഇ​യാ​ൾ പ്രീ​തി​യെ മ​ർ​ദി​ക്കു​മാ​യി​രു​ന്നു. മ​ക്ക​ളെ​യും ഇ​യാ​ൾ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പ്രീ​തി മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നി​ടെ പൊ​ള്ള​ലേ​റ്റ പ്ര​സാ​ദും ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :