അമൃത്സർ: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതക്കേസിലെ മുഖ്യപ്രതിയായ ദീപക് ടിനു പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു.
ഗോയിൻവാൽ സബ്ജയിലിൽ നിന്ന് മറ്റൊരു കേസിലെ തെളിവെടുപ്പിനായി മാൻസ മേഖലയിലെത്തിച്ച വേളയിലാണ് ടിനു പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. രക്ഷപ്പെട്ട പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
മെയ് 29-ന് മാൻസയിലെ ഗ്രാമത്തിൽവെച്ചാണ് മൂസെവാലയെ ടിനു ഉൾപ്പെടുന്ന അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തിയത്. മാഫിയ തലവൻ ലോറൻസ് ബിഷ്ണോയിയുടെ നിർദേശാനുസരണമാണ് സംഘം കൃത്യം നിർവഹിച്ചത്.