+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഖാ​ർ​ഗെ വി​ജ​യി​ക്കും; ത​രൂ​ർ എ​ലീ​റ്റ് ക്ലാ​സ്'

ജ​യ്പൂ​ർ: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ജ​യി​ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം മ​റി​ക​ട​ന്ന് തെ​ര​ഞ്ഞെ
ജ​യ്പൂ​ർ: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ജ​യി​ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം മ​റി​ക​ട​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് ഒ​ഴി​വാ​യ ഗെ​ഹ്‌​ലോ‌​ട്ട്, ഖാ​ർ​ഗെ വ​ന്പ​ൻ വി​ജ​യം നേ​ടു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

ശു​ദ്ധ​നായ ഖാ​ർ​ഗെ​യ്ക്ക് പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട രാ​ഷ്ട്രീ​യ പ​രി​ച​യ​മു​ണ്ടെ​ന്നും ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് വ​ന്പി​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു. ഖാ​ർ​ഗെ​യു​ടെ എ​തി​ർ​സ്ഥാ​നാ​ർ​ഥി​യാ​യ ശ​ശി ത​രൂ​ർ ഉയർന്ന ചി​ന്ത​ക​ളു​ള്ള ന​ല്ല മ​നു​ഷ്യ​നാ​ണെ​ങ്കി​ലും അ​ദേ​ഹം "എ​ലീ​റ്റ് ക്ലാ​സ്'​ആ​ണെ​ന്ന് ഗെ​ഹ്ട​ലോ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ​സ്ഥാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​വേ​യാ​ണ് ഗെ​ഹ്‌​ലോ​ട്ട് ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്. ഖാ​ർ​ഗെ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ​ത​ന്നെ ഗെ​ഹ്‌​ലോ​ട്ട് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു.
More in Latest News :