+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി

ല​ക്നോ: കാ​ണ്‍​പു​രി​ല്‍ ട്രാ​ക്ട​ര്‍ ട്രോ​ളി കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​വ​രി​ല്‍ ഭൂ​രു​ഭാ​ഗം ആ​ളു​ക
ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി
ല​ക്നോ: കാ​ണ്‍​പു​രി​ല്‍ ട്രാ​ക്ട​ര്‍ ട്രോ​ളി കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​വ​രി​ല്‍ ഭൂ​രു​ഭാ​ഗം ആ​ളു​ക​ള്‍.

20 ല​ധി​കം ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി കാ​ണ്‍​പൂ​രി​ലെ ഘ​തം​പു​രി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

50 പേ​രു​മാ​യി ഉ​ന്നാ​വോ​യി​ലെ ച​ന്ദ്രി​കാ ദേ​വി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.
More in Latest News :