കോട്ടയം: കേരളത്തിൽ കമ്യൂണിസം ഉരുവംകൊണ്ട വിപ്ലവമണ്ണായ കണ്ണൂരിൽ ജനിച്ചിട്ടും സിപിഎമ്മിന്റെ സൗമ്യമുഖമായിരുന്നു എന്നും കോടിയേരി ബാലകൃഷ്ണൻ. വിഭാഗിയത കൊടുകുത്തിവാണ കാലത്ത് മധ്യസ്ഥന്റെ റോളും മറ്റാർക്കുമായിരുന്നില്ല. പതിനാറാം വയസിൽ പാർട്ടി അംഗത്വം ലഭിച്ച കൗമാരക്കാരൻ സിപിഎമ്മിന്റെ അമരക്കാരനായപ്പോഴും ഈ പക്വത പ്രകടിപ്പിച്ചു.
സ്കൂൾ പഠനകാലത്ത് തന്നെ കോടിയേരി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോഴാണ് കോടിയേരി എസ്എഫ്ഐയുടെ മുൻരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ 1970ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. ഇക്കാലത്ത് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളജ് യൂണിയൻ ചെയർമാനായി. 1970ൽ തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐയുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. 1971ൽ തലശേരി കലാപം നടക്കുന്ന സമയത്ത് അദ്ദേഹം മുസ്ലിംകൾക്ക് സംരക്ഷണമൊരുക്കി. ആരാധനാലയങ്ങൾ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാനുമുള്ള സ്ക്വാഡ് പ്രവർത്തനത്തിൽ പങ്കാളിയായി.
1973ൽ കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. അതേ വർഷം തന്നെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ പദവിയിൽ തുടർന്നു. എസ്എഫ്ഐസംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ തടവുകാരനായി ജയിൽവാസം അനുഭവിച്ചു.
1980 മുതൽ 1982 വരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 1988ൽ ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1995ൽ കൊല്ലം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 2002ൽ ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2008ൽ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലാണ് പൊളിറ്റ് ബ്യൂറോ അംഗമായത്.