+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​നം; മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ക്രൈ​സ്ത​വ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച സ്‌​കൂ​ളു​ക​ള്‍ പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ ക്രൈ​സ്ത​വ​സ​ഭ. വി​വി​ധ സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​ന്‍​മാ​ര്‍ മു​ഖ്യ​മ
ഞാ​യ​റാ​ഴ്ച  പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​നം; മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ക്രൈ​സ്ത​വ​സ​ഭ
തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച സ്‌​കൂ​ളു​ക​ള്‍ പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ ക്രൈ​സ്ത​വ​സ​ഭ. വി​വി​ധ സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​ന്‍​മാ​ര്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ട് പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

വെള്ളിയാഴ്ച മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ല​ഹ​രി​വി​രു​ദ്ധ യോ​ഗ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നെ​ന്നും എ​ന്നാ​ല്‍ അ​ത് മ​റ്റൊ​രു ദി​വ​സ​ത്തേ​യ്ക്ക് മാ​റ്റ​ണ​മെ​ന്നും സ​ഭാ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ മ​ന​സി​ലാ​ക്കു​ന്നെ​ന്നും എ​ന്നാ​ല്‍ മു​ന്‍​നി​ശ്ച​യി​ച്ച പ​രി​പാ​ടി​യി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ​തി​നാ​ലാ​ണ് ഈ ​ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ദി​വ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​രി​ഗ​ണി​ച്ച് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം.

മ​ത​പ​രി​ശീ​ല​ന​വും, മ​ത​പ​ര​വു​മാ​യ ച​ട​ങ്ങു​ക​ളു​മു​ള്ള​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച​ത്തെ പ​രി​പാ​ടി​യോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ നി​ല​പാ​ട്. തീ​രു​മാ​ന​ത്തി​നെ​തി​രെ കെ​സി​ബി​സി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ ആ​ദ്യം ത​ന്നെ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

വി​വി​ധ ക്രൈ​സ്ത​വ സ​ഭാ മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍​ക്കു കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍ക്ക് നേ​ര​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
More in Latest News :