തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വഴങ്ങി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. സെനറ്റ് യോഗം ചേരാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു. ഉടന്‍ സെനറ്റ് ചേര്‍ന്നില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തിലാണ് നടപടി.
വിസി നിയമനകമ്മിറ്റിയിലേക്ക് പേര് നിര്‍ദേശിക്കാന്‍ ഈ മാസം 11ന് അകം സെനറ്റ് ചേരണമെന്നാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയത്. ഇല്ലെങ്കില്‍ സെനറ്റ് പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടികളിലേയ്ക്ക് കടക്കുമെന്നാണ് വെള്ളിയാഴ്ച വിസിക്കയച്ച നാലാമത്തെ കത്തില്‍ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയത്.
ഇതു സംബന്ധിച്ച് നേരത്തെ ഗവര്‍ണര്‍ക്ക് അയച്ച മൂന്നു കത്തുകളും വിസി അവഗണിച്ചിരുന്നു. കര്‍ശന നടപടി സ്വീകരിക്കുമെന്നുറപ്പായതോടെയാണ് തീരുമാനം മാറ്റിയതെന്നാണ് നിഗമനം.
അതേസമയം യോഗം ചേര്‍ന്നാലും വിസി നിയമനകമ്മിറ്റിയിലേക്ക് പേര് നിര്‍ദേശിക്കാന്‍ സെനറ്റ് തയാറാകുമോ എന്ന കാര്യവും വ്യക്തമല്ല.