+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെൻട്രൽ വിസ്ത അവന്യു: ഉദ്ഘാടനം ഇന്ന്

ന്യൂ​ഡ​ൽ​ഹി: ന​വീ​ക​രി​ച്ച സെ​ൻ​ട്ര​ൽ വി​സ്ത അ​വ​ന്യുവി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു നി​ർ​വ​ഹി​ക്കും.വി​ജ​യ് ചൗ​ക്ക് മു​ത​ൽ ഇ​ന്ത്യാ ഗേ​റ്റ് വ​രെ നീ​ളു​ന്ന സെ​ൻ​ട്ര
സെൻട്രൽ വിസ്ത അവന്യു: ഉദ്ഘാടനം ഇന്ന്
ന്യൂ​ഡ​ൽ​ഹി: ന​വീ​ക​രി​ച്ച സെ​ൻ​ട്ര​ൽ വി​സ്ത അ​വ​ന്യുവി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു നി​ർ​വ​ഹി​ക്കും.

വി​ജ​യ് ചൗ​ക്ക് മു​ത​ൽ ഇ​ന്ത്യാ ഗേ​റ്റ് വ​രെ നീ​ളു​ന്ന സെ​ൻ​ട്ര​ൽ വി​സ്ത​യി​ൽ ഗ്രാ​നൈ​റ്റ് ന​ട​പ്പാ​ത​ക​ൾ, ക​നാ​ലു​ക​ൾ, പൂ​ന്തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മേ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ വ​സ​തി, കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യറ്റ് തു​ട​ങ്ങി​യ​വ​യും സെ​ൻ​ട്ര​ൽ വി​സ്ത​യു​ടെ ഭാ​ഗ​ങ്ങ​ളാ​ണ്.

ഇ​ന്ത്യാ ഗേ​റ്റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് രാ​ഷ്‌​ട്ര​പ​തിഭ​വ​ൻ വ​രെ നീ​ളു​ന്ന രാ​ജ്പ​ഥി​നെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശേ​ഷം ക​ർ​മ​പ​ഥ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. സെ​ൻ​ട്ര​ൽ വി​സ്ത​യു​ടെ ഉ​ദ്ഘാ​ട​നസ​മ​യ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ട്രാ​ഫി​ക് പോ​ലീ​സ് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഡ​ൽ​ഹി​യി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ നി​ശ്ചി​ത​യി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.
More in Latest News :