ന്യൂഡൽഹി: മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയായ നീറ്റ് 2022-ന്റെ ഫലം പ്രസിദ്ധീകരിച്ചു.
ജൂലൈ 17-ന് നടന്ന പരീക്ഷയിൽ 18.7 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 9,93,069 വിദ്യാർഥികൾ വിജയിച്ചു. 5,63,902 പെണ്‍കുട്ടികളും 4,29,160 ആണ്‍കുട്ടികളും പരീക്ഷ വിജയിച്ചു.
ഹരിയാന സ്വദേശിയായ തനിഷ്കയ്ക്കാണ് ഒന്നാം റാങ്ക്. 99.99977 പേർസന്റൈൽ സ്കോർ നേടിയാണ് തനിഷ്ക ഒന്നാമതെത്തിയത്. ഡൽഹി സ്വദേശി വട്സ ആശിഷ് ബത്ര രണ്ടാം റാങ്കും കർണാടക സ്വദേശി ഋഷികേശ് ഗാംഗുലെ മൂന്നാം റാങ്കും നേടി.
neet.nta.nic.in, nta.ac.in, ntaresults.nic.in എന്നീ വെബ്സൈറ്റുകൾ വഴി നീറ്റ് ഫലം പരിശോധിക്കാം.