തിരുവനന്തപുരം: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്സീഡിയോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച കേരളത്തിന്റെ മാതൃക തേടി മറ്റു സംസ്ഥാനങ്ങളും. ഡല്‍ഹിയില്‍ നടന്ന ദേശീയ വര്‍ക്ക്ഷോപ്പില്‍ കേരളം ഇപ്പോള്‍ നടപ്പാക്കുന്ന പുതിയ രീതിയിലുള്ള പുരപ്പുറ സോളാര്‍ പദ്ധതി സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ അവതരിപ്പിച്ചപ്പോഴാണ് അന്യസംസ്ഥാനത്തു നിന്നുമെത്തിയ പ്രതിനിധികള്‍ ഈ രീതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.
സംസ്ഥാനത്ത് കുഴല്‍മന്ദത്ത് 18 വീടുകളില്‍ നാലു കിലോവാട്ട് ശേഷിയുള്ള പുരപ്പുറ പ്ലാന്റുകള്‍ സ്ഥാപിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഈ മോഡലിനെക്കുറി കേരളത്തെ പ്രതിനിധികരിച്ച് കെഎസ്ഇബി സൗര നോഡല്‍ ഓഫീസര്‍ നൗഷാദ് അവതരിപ്പിച്ചപ്പോഴാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ചോദിച്ചത്.
40 ശതമാനം എംഎന്‍ആര്‍ സബ്സീഡിയും ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും മുടക്കിയാണ് കുഴല്‍മന്ദത്തെ എസ്സിഎസ്ടി കോളനിയില്‍പ്പെട്ട 18 വീടുകളില്‍ വൈദ്യുതി എത്തിച്ചത്. എട്ടു യൂണിറ്റ് വൈദ്യുതിയാണ് ഈ സോളാര്‍ പുരപ്പുറ പ്ലാന്റില്‍ നിന്നും ഓരോ വീടുകളിലും ലഭിക്കുന്നത്. ഇതില്‍ നാലു യൂണിറ്റിന്റെ ഉപഭോഗം മാത്രമാണ് ശരാശരി സാധാരണ വീട്ടില്‍ വരുന്നത്. ബാക്കി നാലു യൂണിറ്റ് കെഎസ്ഇബി 3.22 രൂപ നിരക്കില്‍ ഇവരില്‍ നിന്ന് ശേഖരിക്കുകയും ചെയ്യും.
വൈദ്യുതിചാര്ജിനായി പണം അടക്കേണ്ട അവസ്ഥ ഒഴിവാക്കുകയും ചെറിയ ഒരു വരുമാനം ലഭിക്കുന്ന അവസ്ഥയും ഉണ്ടായി. ഇക്കാര്യം ദേശീയ വര്‍ക്ക്ഷോപ്പില്‍ സൗര നോഡല്‍ ഓഫീസര്‍ നൗഷാദ് അവതരിപ്പിച്ചപ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള വൈദ്യുതി വകുപ്പ് അധികാരികള്‍ ഏറെ താത്പര്യത്തോടെയാണ് കേട്ടത്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികളേയും ചേര്‍ത്ത് ഒരു വീഡിയോ കോണ്‍ഫറന്‍സ് വേണമെന്ന ആവശ്യവും വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത പ്രതിനിധികള്‍ കേന്ദ്ര റിന്യുവബിള്‍ എനര്ജിമന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന ഉറപ്പും മന്ത്രാലയം നല്കി.
പുറപ്പുര, ഭൗമോപരിതലം, ഫ്ളോട്ടിംഗ് സോളാര്‍ എന്നിവ വഴി സംസ്ഥാനം 604 മെഗാവാട്ട് സൗരോര്‍ജ ശേഷിയാണ് സ്വന്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ പുറപ്പുര സോളാര്‍ പ്ലാന്റുകളുടെ മാത്രം സ്ഥാപിത ശേഷി 328.77 മെഗാവാട്ടാണ്. കെഎസ്ഇബിയുടെ പുരപ്പുറ സൗരോര്‍ജ പദ്ധതിയായ സൗര പദ്ധതിതിയില്‍ 61.82 മെഗാവാട്ടിന്റെ പദ്ധതികള്‍ ഈ സര്‍ക്കാര്‍ വന്നശേഷം നടപ്പാക്കി.