+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല്‍ക്കരി അഴിമതി: ബംഗാള്‍ നിയമമന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

കോല്‍ക്കത്ത: കല്‍ക്കരി അഴിമതിക്കേസില്‍ ബംഗാള്‍ നിയമമന്ത്രി മൊളോയ് ഘട്ടകിന്‍റെ വീട്ടില്‍സിബിഐ റെയ്ഡ്. ബര്‍ദമാന്‍ ജില്ലയിലെ പാസ്ചിമിലുള്ള മൂന്നു വസതിയിലും കോല്‍ക്കത്തയിലെ ലേക്ക് ഗാര്‍ഡന്‍ പ്രദേശത്തുള
കല്‍ക്കരി അഴിമതി: ബംഗാള്‍ നിയമമന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
കോല്‍ക്കത്ത: കല്‍ക്കരി അഴിമതിക്കേസില്‍ ബംഗാള്‍ നിയമമന്ത്രി മൊളോയ് ഘട്ടകിന്‍റെ വീട്ടില്‍
സിബിഐ റെയ്ഡ്. ബര്‍ദമാന്‍ ജില്ലയിലെ പാസ്ചിമിലുള്ള മൂന്നു വസതിയിലും കോല്‍ക്കത്തയിലെ ലേക്ക് ഗാര്‍ഡന്‍ പ്രദേശത്തുള്ള വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.

സംഭവത്തില്‍ ഘട്ടകിനെതിരെ തെളിവു ലഭിച്ചിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി.അതേസമയം റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നു തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

കോടികള്‍ വിലമതിക്കുന്ന കല്‍ക്കരി അനധികൃതമായി ഖനനം ചെയ്ത് കള്ളക്കടത്തു നടത്തിയെന്നാണ് കേസ്. കേസില്‍ 41 പേര്‍ക്കെതിരെ കഴിഞ്ഞ ജൂലൈയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.
More in Latest News :