+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്ലോഗർ റി​ഫ​യു​ടെ മ​ര​ണം; ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ക്‌​സോ കേ​സ്

കോ​ഴി​ക്കോ​ട്: വ്ലോഗർ റി​ഫ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സ് മൊ​യ്തു​വി​നെ​തി​രെ പോ​ക്‌​സോ കേ​സ്. വി​വാ​ഹം ക​ഴി​ക്കു​മ്പോ​ള്‍ റി​ഫ​യ്ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​
വ്ലോഗർ റി​ഫ​യു​ടെ മ​ര​ണം; ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ക്‌​സോ കേ​സ്
കോ​ഴി​ക്കോ​ട്: വ്ലോഗർ റി​ഫ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സ് മൊ​യ്തു​വി​നെ​തി​രെ പോ​ക്‌​സോ കേ​സ്. വി​വാ​ഹം ക​ഴി​ക്കു​മ്പോ​ള്‍ റി​ഫ​യ്ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ളെ കാ​ക്കൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​തി​നെ​ട്ട് വ​യ​സ് തി​ക​യു​ന്ന​തി​ന് മു​മ്പ് ഇ​വ​ര്‍​ക്ക് കു​ഞ്ഞ് ജ​നി​ച്ചി​രു​ന്നു. ഇ​ത് പോ​ക്‌​സോ​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന​തി​നാ​ലാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ക്‌​സോ ചു​മ​ത്തി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​പ്പി​ക്കാ​ന്‍ മു​ന്‍​കൈ​യെടു​ത്ത മാ​താ​പി​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നും പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ഒ​ന്നി​നു പു​ല​ര്‍​ച്ചെ​യാ​ണ് റി​ഫ​യെ ദു​ബാ​യ് ജാ​ഹി​ലി​യ​യി​ലെ ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തിരുന്നു.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്താ​തെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കു​റ്റം ചു​മ​ത്തി നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു.
More in Latest News :