ബർമിഗ്ഹാം: ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പോരുൾപ്പടെ തീപാറുന്ന നിരവധി മത്സരങ്ങൾക്ക് കോമണ്‍വെൽത്ത് ഗെിംസിന്റെ മൂന്നാം ദിനം സാക്ഷിയാകും.
ഹർമൻപ്രീത് കൗർ നേതൃത്വം നൽകുന്ന ഇന്ത്യൻ ടീം 3:30-ന് പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനി വനിതകളെ നേരിടും. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.
പുരുഷ ജിംനാസ്റ്റിക്സിൽ യോഗേശ്വർ സിംഗ് ഫൈനൽ മത്സരത്തിനായി 1:30-ന് കളത്തിലിറങ്ങും.
ഇന്ത്യക്ക് ആദ്യ ദിനം നാല് മെഡലുകൾ സമ്മാനിച്ച ഭാരോദ്വഹന വേദിയിൽ 67 കിലോഗ്രാം വിഭാഗത്തിലെ ഫൈനലിൽ ജെറമി ലാൽറിനുൻഗാ ഉച്ചയ്ക്ക് രണ്ടിന് മത്സരിക്കും. രാത്രി 11-ന് 73 കിലോ വിഭാഗത്തിൽ അചിന്താ ഷുയേലി മത്സരിക്കും.
മലയാളി താരം സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിനായി വൈകിട്ട് മൂന്നിന് നീന്തൽകുളത്തിലിറങ്ങും. 3:30-ന് നടക്കുന്ന 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജ് പങ്കെടുക്കും.
4:45-ന് ബോക്സിംഗ് വേദിയിൽ നിഖാത്ത് സരീൻ ലൈറ്റ് ഫ്ളൈവെയ്റ്റ് ഇനത്തിൽ ഹെലന ഇസ്മായേൽ ഭാഗോയെ നേരിടും. പുരുഷ വിഭാഗം ലൈറ്റ് വെൽറ്റർവെയ്റ്റിൽ ശിവ ഥാപ്പ 5:15-ന് മത്സരത്തിനിറങ്ങും.
പ്രാഥമിക റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഘാനയെ രാത്രി 8:30-ന് നേരിടും.