ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് സുവർണനേട്ടം സ്വന്തമാക്കിയത്.
ഗെയിംസ് റിക്കാർഡോടെയാണ് ചാനുവിന്റെ നേട്ടം. ബർമിംഗ്ഹാമിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തേ, പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവ് സർഗർ വെള്ളിയും 61 കിലോ ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.