ജയ്പുര്‍: രാഹുല്‍ ഗാന്ധിയുടെ പ്രശംസ നേടിയ കൗമാര ക്രിക്കറ്റ് താരത്തിനു സൗജന്യ പരിശീലനം നല്കാന് രാജസ്ഥാന് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭരത് സിംഗ് എന്ന 16 വയസുകാരന്റെ ബൗളിംഗ് വീഡിയോ റീട്വീറ്റ് ചെയ്തത്.
അത്ഭുത പ്രതിഭയാണെന്നും കൗമാര താരത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കാനും രാഹുല്‍ ഗാന്ധി രാജസ്ഥാന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെയാണ് അശോക് ഗെലോട്ട് ഭരത് സിംഗിനെ സന്ദര്‍ശിച്ചു ക്രിക്കറ്റ് അക്കാദമിയിലേക്കു ക്ഷണിച്ചത്. അക്കാദമിയില്‍ താരത്തിന് വിദഗ്ധ പരിശീലനം ലഭിക്കുമെന്നും താമസവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.