മംഗളൂരൂ: കര്‍ണ്ണാടകയിലെ സൂറത്കല്‍ സ്വദേശി ഫാസിലിന്റെ കൊലപാതകത്തില്‍ 11 പേര് കൂടി കസ്റ്റഡിയില്‍. ഇതോടെ കേസില്‍ ആകെ പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി.
തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരില്‍ ആരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് സൂചന. കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.രാഷ്ട്രീയ കൊലപാതകമാണോയെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് നാലംഗ സംഘം ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസിലിനെ കൊലപെടുത്തിയത്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കൊല്ലപ്പെട്ട കേസില്‍ എന്‍ഐഎയുടെ പ്രാഥമിക അന്വേഷണം ഉടന്‍ ആരംഭിക്കും.
തുടര്‍ച്ചയായ കൊലപാതകങ്ങള്‍ നടന്ന ദക്ഷിണ കന്നഡയില്‍ അടുത്ത മാസം ആറു വരെ നിരോധനാജ്ഞ നീട്ടി. മംഗളൂരു നഗരപരിധിയില്‍ തിങ്കളാഴ്ച വരെ നിയന്ത്രണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.