+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് നടന്ന എ​ബി​വി​പി മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

മം​ഗ​ളൂ​രൂ: സു​ള്ള്യ​യി​ലെ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​കന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ന​ട​ത്തി​യ
ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് നടന്ന എ​ബി​വി​പി  മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
മം​ഗ​ളൂ​രൂ: സു​ള്ള്യ​യി​ലെ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​കന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്, എ​സ്ഡി​പി​ഐ സം​ഘ​ട​ന​ക​ളെ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വ​നി​താ പ്ര​വ​ക​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മ​ന്ത്രി​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് അ​ക​ത്തു​ക​യ​റി. പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് ഇ​വ​രെ ഇ​വി​ടെ നി​ന്നും മാ​റ്റി​യ​ത്. നേ​ര​ത്തെ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രും സ​മാ​ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു.

സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ദ​ക്ഷി​ണ ക​ന്ന​ഡ​യി​ല്‍ അ​ടു​ത്ത മാ​സം ആ​റുവ​രെ നി​രോ​ധ​നാ​ജ്ഞ നീ​ട്ടി. മം​ഗ​ളൂ​രു ന​ഗ​ര​പ​രി​ധി​യി​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :