+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതി ഇരുട്ടില്‍തന്നെ: എകെജി സെന്‍ര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരുമാസം; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബല്‍റാം

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. എങ്കിലും പ്രതി ആരെന്ന ചോദ്യത്തിന് യാതൊരുത്തരവും തരാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ് ഇപ്പോഴും. നിലവില്‍ കേസിന്‍റെ അ
പ്രതി ഇരുട്ടില്‍തന്നെ: എകെജി സെന്‍ര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരുമാസം; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. എങ്കിലും പ്രതി ആരെന്ന ചോദ്യത്തിന് യാതൊരുത്തരവും തരാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ് ഇപ്പോഴും. നിലവില്‍ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ഇനിയെങ്കിലും പ്രതിയെ പിടികൂടുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.

കഴിഞ്ഞ മാസം 30ന് രാത്രി 11.25 ഓടെയായിരുന്നു സ്കൂട്ടറിലേത്തിയ ഒരാള്‍ സിപിഐഎം ആസ്ഥാനമായ എകെജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്.

ആദ്യമിത് ബോംബാണെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ രംഗത്ത് വന്നിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ വീര്യം കുറഞ്ഞ പടക്കം പോലത്തെ സ്ഫോടക വസ്തുക്കളാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ സ്കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് 350ല്‍ അധികം സ്കൂട്ടറുകളാണ് പരിശോധിച്ചത്. അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും പ്രതിയിലേക്കെത്തിച്ചേരാന്‍ മാത്രം പോലീസിന് കഴിഞ്ഞില്ല.

ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായതോടെ പ്രത്യേക പൊലീസ് സംഘത്തില്‍ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി.

പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്‍റേതെന്ന് പ്രതിപക്ഷം ആരോപിച്ചു.

എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം തികയവേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുന്‍ എംഎല്‍എ വി.ടി ബല്‍റാം രംഗത്തെത്തി.

എ.കെ.ജി സെന്‍ററിലേക്ക് പടക്കമെറിഞ്ഞത് ഇ.പി ജയരാജന്‍ തന്നെയാണെന്നും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ സിപിഐഎം അക്രമമഴിച്ചുവിട്ടിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
More in Latest News :