ഹൈദരാബാദ്: പബില്‍വച്ച് പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തെലങ്കാന എംഎല്‍എയുടെ മകനടക്കം ആറുപേര്‍ക്കെതിരെയാണ് കുറ്റപത്രം.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ചുപ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഗുരുതരസ്വാഭാവം കണക്കിലെടുത്ത് ഇവരെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തും.
എംഎല്‍എയുടെ മകനടക്കം ജാമ്യം നേടി പുറത്തിറങ്ങി തൊട്ടടുത്ത ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജാമ്യം ലഭിക്കാന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിച്ചെന്നും ആരോപണമുയരുന്നുണ്ട്.
പബില്‍നിന്നു പരിചയപ്പെട്ട പതിനേഴുകാരിയെ ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടബലാല്ത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. മെയ് 28 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പിതാവ് പിറ്റേന്ന് പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.