മലപ്പുറം: മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് പരോക്ഷമായി ക്ഷണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. മാര്‍ക്സിസ്റ്റ് വിരോധം മനസ്സില്‍ വച്ച് പ്രവര്‍ത്തിച്ചാല്‍ ലീഗിന് ഒന്നും നേടാനാകില്ലെന്ന് ജയരാജന് പറഞ്ഞു.
മലപ്പുറത്ത് നടന്ന കുഞ്ഞാലി അനുസ്മരണ പരിപാടിയിലാണ് ലീഗിനെ ഇടതുമുന്നണിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തുകൊണ്ടുള്ള ജയരാജന്റെ പരാമര്‍ശം. കോണ്‍ഗ്രസുമായി കൂട്ട് ചേരുന്നത് ലീഗിന്റെ രാഷ്ട്രീയ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് ജയരാജന് പറഞ്ഞു. ലീഗിന്റെ രാഷ്ട്രീയ തകര്‍ച്ചയുടെ പാപ്പരത്തമാണ് ഇപ്പോള്‍ പ്രകടമാകുന്നത്.
പുതിയ കാലത്തിന് അനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ലീഗിന് നല്ലതാണ്. മാര്‍ക്സിസ്റ്റ് വിരോധംകൊണ്ട് ലീഗിന് ഒന്നും നേടാനാവില്ല. മണ്മറഞ്ഞ ലീഗിന്റെ നേതാക്കള്‍ മത നിരപേക്ഷതയെക്കുറിച്ച് ചിന്തിച്ചവര്‍ ആയിരുന്നുവെന്നും ആ വഴിയേക്കുറിച്ച് ചിന്തിക്കൂ എന്നും ലീഗിനോട് ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ജയരാജന്റെ പ്രസ്താവന.
ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതിന് മുമ്പും ഇ.പി.ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം നേരിട്ടിരുന്നു. പ്രസ്താവന അനവസരത്തിലായെന്നും ശ്രദ്ധ വേണമെന്നുമായിരുന്നു വിമര്‍ശനം.