+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​റി​ലെ​ത്തി​യ സം​ഘം സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി സ്വ​ർ​ണം ക​വ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: കാ​റി​ലെ​ത്തി​യ സം​ഘം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​ർ​ന്നെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം നേ​മം മ​ണ​ലി​വി​ള​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ
കാ​റി​ലെ​ത്തി​യ സം​ഘം സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി സ്വ​ർ​ണം ക​വ​ർ​ന്നു
തി​രു​വ​ന​ന്ത​പു​രം: കാ​റി​ലെ​ത്തി​യ സം​ഘം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​ർ​ന്നെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം നേ​മം മ​ണ​ലി​വി​ള​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ഇ​ട​ക്കോ​ട് സ്വ​ദേ​ശി പ​ത്മ​കു​മാ​രി​യെ​യാ​ണ് കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ട് പോ​യി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​ത്.

വെ​ള്ള സൈ​ലോ കാ​റി​ലെ​ത്തി​യ നാ​ലം​ഗം സം​ഘം കാ​റി​ൽ​ക്ക​യ​റ്റി കൊ​ണ്ട് പോ​യി കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ചു എ​ന്നാ​ണ് പ​രാ​തി. പ​ത്മ​കു​മാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് കാ​റി​നെ പി​ന്തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ വ​ഴി​യി​ൽ ക​ണ്ടെ​ത്തി​യ ഇ​വ​രെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ദേ​ഹ​ത്ത് മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വെ​ച്ച​താ​യി ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കാ​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :