+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മികച്ച ചികിത്സ വേണം;അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങി ദയാബായി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സാമുഹികപ്രവര്‍ത്തക ദയാബായി അനിശ്ചിതകാല നിരാഹാര സമരം നടത്തും. അടുത്ത മാസം ആറു മുതല്‍ സെക്
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മികച്ച ചികിത്സ വേണം;അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങി ദയാബായി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സാമുഹികപ്രവര്‍ത്തക ദയാബായി അനിശ്ചിതകാല നിരാഹാര സമരം നടത്തും. അടുത്ത മാസം ആറു മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ആരംഭിക്കും.

ആറു ജില്ലകള്‍ക്ക് ഒരുമിച്ച് മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചിട്ടും കാസര്‍ഗോഡിനു മാത്രം ഇതുവരെ ഈ സൗകര്യം ലഭിച്ചില്ലെന്ന് ദയാബായി പറഞ്ഞു.

കാസര്‍ഗോഡിനു എയിംസ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതു ചെയ്യണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമാനമായ മറ്റൊരു രോഗാവസ്ഥ ഉണ്ടെന്നു താന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.
More in Latest News :