ആലപ്പുഴ: കോൺഗ്രസ് പരിപാടിയുടെ ഫ്ലെക്സിൽ സിഐടിയു തൊഴിലാളികളുടെ ചിത്രം ഉൾപ്പെടുത്തിയത് വിവാദമായി. കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച അമ്പലപ്പുഴയിൽ നടക്കുന്ന ഏകദിന ശിൽപ്പശാലയുടെ നോട്ടീസിലാണ് പിഴവ് കയറിക്കൂടിയത്.
സിഐടിയു തൊഴിലാളികൾ ചുമടെടുക്കുന്ന ചിത്രമാണ് നോട്ടീസിൽ അച്ചടിച്ചിരിക്കുന്നത്. മത്സ്യ, കാർഷിക മേഖലകളുടെ ചിത്രങ്ങളും നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനൊപ്പമാണ് സിഐടിയു തൊഴിലാളികളുടെ ചിത്രവും ഉള്ളത്.
ശിൽപ്പശാലയുടെ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എംപിയും സമാപന സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎയുമാണ് നിർവഹിക്കുന്നത്.