മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 11 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ഒന്‍പത് പേര് അറസ്റ്റില്‍. മറ്റൊരു കൊലപാതകകേസ് അന്വേഷിക്കുന്നതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്.
ഒരു മാസത്തോളം പെണ്‍കുട്ടിയെ ഇവര്‍ പല തവണ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 19ന് പെണ്‍കുട്ടിയുടെ അയല്‍വാസിയായ റോഷന് കര്ജവാറും സുഹൃത്തും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍വച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. വീട്ടുജോലി ചെയ്യാനാണെന്നും പണം നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് പെണ്‍കൂട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
പിന്നീട് പലതവണ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാളും കേസില്‍ അറസ്റ്റിലായ മറ്റ് എട്ട് പ്രതികളും ചേര്‍ന്ന് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനവിവരം പുറത്തറിയാതിരിക്കാന്‍ ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 300 രൂപ നല്‍കുകയും ചെയ്തെന്നും പോലീസ് പറഞ്ഞു.
പ്രദേശത്തെ മറ്റൊരു കൊലപാതകകേസില്‍ അറസ്റ്റ് ചെയ്തപ്പോഴാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ വിവരം പുറത്തുവന്നത്. സ്വര്‍ണമോതിരം തട്ടിയെടുക്കാന്‍ ഒരാളെ കൊലപ്പെടുത്തിയ കേസിലാണ് റോഷന് കര്ജവാറും സുഹൃത്തും അറസ്റ്റിലാത്.