മുംബൈ: നൂഡിൽസിനൊപ്പം എലി വിഷം കലർന്ന തക്കാളി പാചകം ചെയ്ത് ഭക്ഷിച്ച യുവതി മരിച്ചു.
മലാഡ് പാസ്കൽ വാഡി മേഖലയിലെ രേഖാദേവി നിഷാദ്(35) ആണ് മരിച്ചത്. ജൂലൈ 20 മുതൽ മുംബൈ ശതാബ്ദി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ബുധനാഴ്ചയാണ് മരിച്ചത്.
ടിവി കണ്ടുകൊണ്ട് പാചകം ചെയ്യവെ എലി വിഷം പുരട്ടിയ തക്കാളി താൻ തന്നെ നൂഡിൽസിനൊപ്പം ചേർക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു.
സംഭവത്തിൽ ദുരൂഹതയില്ലെന്നും എലിയെ കൊല്ലാൻ വീട്ടിൽ സൂക്ഷിച്ച് വച്ചിരുന്ന വിഷം പുരട്ടിയ തക്കാളി യുവതി ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്തതാണെന്നും പോലീസ് അറിയിച്ചു.