മംഗളൂരു: തുടര്‍ച്ചയായി രണ്ട് കൊലപാതകങ്ങള്‍ നടന്ന മംഗളൂരു നഗരം കനത്ത പോലീസ് കാവലില്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നഗരത്തിലെ മദ്യശാലകള്‍ ഇന്ന് അടച്ചിടും. ഇന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് രാഷ്ട്രീയ- മത നേതാക്കള്‍ക്ക് പോലീസ് നിര്‍ദേശം നല്കി. സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം പൊതുജനം വിശ്വസിക്കരുതെന്ന് മംഗളൂരൂ പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുള്ളിയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടല്‍മാറും മുമ്പാണ് വ്യാഴാഴ്ച വൈകിട്ട് എട്ടു മണിയോടെ ഫാസില്‍ എന്ന യുവാവ് കൊല്ലപെട്ടത്.
യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സുര്ക്കലില് കൊല്ലപെട്ട ഫാസിലിന്റെ കൊലപാതകികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.