+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ദ്ധ വി​മാ​നാ​പ​ക​ടം; വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 യു​ദ്ധ വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റു​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ
യു​ദ്ധ വി​മാ​നാ​പ​ക​ടം; വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 യു​ദ്ധ വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റു​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ വി.​ആ​ർ. ചൗ​ധ​രി​യോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, മ​രി​ച്ച പൈ​ല​റ്റു​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി‌‌​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വി​മാ​നം പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്ന് ര​ണ്ട് പൈ​ല​റ്റു​മാ​ർ മ​രി​ച്ചു.
More in Latest News :