+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മം​ഗ​ളൂ​രു​വി​ൽ വീ​ണ്ടും അ​രും​കൊ​ല; യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു

മം​ഗ​ളൂ​രു: യു​വ​മോ​ർ​ച്ച നേ​താ​വ് കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ മം​ഗ​ളൂ​രു​വി​ൽ വീ​ണ്ടും അ​രും​കൊ​ല. സൂ​റ​ത്ക​ല്ലി​ലെ ടെ​ക്‌​സ്റ്റൈ​ല്‍ ഷോ​പ്പി​ന് മു​ന്നി​ല്‍ യു​വാ​വി​നെ അ​ക്ര​മി സം​ഘം വെ​ട്ടി​ക
മം​ഗ​ളൂ​രു​വി​ൽ വീ​ണ്ടും അ​രും​കൊ​ല; യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു
മം​ഗ​ളൂ​രു: യു​വ​മോ​ർ​ച്ച നേ​താ​വ് കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ മം​ഗ​ളൂ​രു​വി​ൽ വീ​ണ്ടും അ​രും​കൊ​ല. സൂ​റ​ത്ക​ല്ലി​ലെ ടെ​ക്‌​സ്റ്റൈ​ല്‍ ഷോ​പ്പി​ന് മു​ന്നി​ല്‍ യു​വാ​വി​നെ അ​ക്ര​മി സം​ഘം വെ​ട്ടി​ക്കൊ​ന്നു. സൂ​റ​ത്ക​ൽ സ്വ​ദേ​ശി ഫാ​സി​ല്‍ (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

രാ​ത്രി എ​ട്ടോ​ടെ ഫാ​സി​ലി​ന്‍റെ തു​ണി​ക്ക​ട​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ളു​ത്ത ഹു​ണ്ടാ​യി കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി​ധ​രി​ച്ച സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച ഫാ​സി​ലി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു​ൾ​പ്പെ​ടെ നി​ര​വ​ധി വെ​ട്ടേ​റ്റ ഫാ​സി​ൽ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യും അ​ക്ര​മി​ക​ൾ നാ​ശം​വ​രു​ത്തി. ജീ​വ​ന​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ച്ച ശേ​ഷം ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു. പി​ന്നീ​ട് അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ട്ടു. സു​ള്ള്യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വ​മോ​ര്‍​ച്ച നേ​താ​വ് പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ തി​രി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ബ​സ​വ​രാ​ജ് ബൊ​മ്മെ​യു​ടെ സ​ന്ദ​ര്‍​ശ​നം പ്ര​മാ​ണി​ച്ച് ന​ഗ​ര​ത്തി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​മീ​പ​പ്ര​ദേ​ശ​മാ​യ സൂ​റ​ത്കല്ലി​ല്‍ അ​ക്ര​മ​വും കൊ​ല​പാ​ത​ക​വും ന​ട​ന്ന​ത്. പ്ര​വീ​ണി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ ക​ർ​ണാ​ട​ക​യി​ലെ പ​ല​യി​ട​ത്തും സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചി​ക്മ​ഗ​ളൂ​രു ജി​ല്ല​യി​ൽ ഹി​ന്ദു​സം​ഘ​ട​ന​ക​ൾ വെ​ള്ളി​യാ​ഴ്ച ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്.
More in Latest News :