കോഴിക്കോട്: എം.ടി.വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകൾ നേരാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. ഉച്ചയ്ക്ക് 12-നാണ് മുഖ്യമന്ത്രി നടക്കാവ് കൊട്ടാരം റോഡിലെ എംടിയുടെ വീടായ ‘സിതാര’യിൽ എത്തിയത്.
പിറന്നാൾ സമ്മാനമായി മുഖ്യമന്ത്രി എംടിയെ ഷാൾ അണിയിച്ച് പൂച്ചെണ്ട് നൽകി. കാൽ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിനു ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
എംടിയുടെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞായിരുന്നു തുടക്കം. പ്രകൃതിയും കാലാവസ്ഥയുമെല്ലാം പ്രതികൂലമാകുന്നതിന്റെ ആശങ്ക എംടി പങ്കുവച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കോഴിക്കോട് എന്തെങ്കിലും ചെയ്യേണ്ട കാര്യങ്ങളുണ്ടോ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ബാബുരാജ് അക്കാദമിയുടെ കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്നായിരുന്നു എംടിയുടെ മറുപടി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.