+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ൽ വി​ര​മി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഫോ​ർ​മു​ല വ​ണ്‍ കാറോട്ട വേദിയിലെ സൂ​പ്പ​ർ​താ​രം സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ൽ വി​ര​മി​ക്കു​ന്നു.ഈ ​സീ​സ​ണി​ലെ അ​വ​സാ​ന ഗ്രാ​ൻ പ്രി​യോ​ടെ 15 വ​ർ​ഷം നീ​ണ്ട് ത​ന്‍റെ കാ​റോ​ട്ട ജീ​വി​ത​
സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ൽ വി​ര​മി​ക്കു​ന്നു
ന്യൂ​യോ​ർ​ക്ക്: ഫോ​ർ​മു​ല വ​ണ്‍ കാറോട്ട വേദിയിലെ സൂ​പ്പ​ർ​താ​രം സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ൽ വി​ര​മി​ക്കു​ന്നു.

ഈ ​സീ​സ​ണി​ലെ അ​വ​സാ​ന ഗ്രാ​ൻ പ്രി​യോ​ടെ 15 വ​ർ​ഷം നീ​ണ്ട് ത​ന്‍റെ കാ​റോ​ട്ട ജീ​വി​ത​ത്തോ​ട് വി​ട​പ​റ​യു​മെ​ന്ന് ജർമൻ താരം അറിയിച്ചു.

നാ​ല് ത​വ​ണ സീ​സ​ണ്‍ ചാ​ന്പ്യ​നാ​യ വെ​റ്റ​ൽ 53 ഗ്രാ​ൻ പ്രീ ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്. 2010 മു​ത​ൽ 2013 വ​രെ​യു​ള്ള സീ​സ​ണു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി കി​രീ​ടം നേ​ടി​യ വെ​റ്റ​ൽ അമേരിക്കൻ താരം ലൂ​യി​സ് ഹാ​മി​ൽ​ട്ട​ന്‍റെ അ​ഞ്ച് കി​രീ​ട​നേ​ട്ടം എന്ന റെക്കോർഡ് മ​റി​ക​ട​ക്കു​മെ​ന്ന് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​മീ​പ കാ​ല​ത്തെ മോ​ശം ഫോം ​മൂ​ലം ഈ ​സ്വ​പ്ന​ത്തി​ലെ​ത്താ​ൻ വെ​റ്റ​ലി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല.

അ​സ്റ്റ​ണ്‍ മാ​ർ​ട്ടി​ൻ താ​ര​മാ​യ വെ​റ്റ​ൽ ഡ്രൈ​വേ​ഴ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ല​വി​ൽ 14-ാം സ്ഥാ​ന​ത്താ​ണ്.
More in Latest News :