+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ​മോ പ്ര​ഹ​സ​ന​മോ: ഷെ​ഹ്‌​സാ​ദ് പൂ​ന​വ​ല്ല

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എം​പി​മാ​ർ ന​ട​ത്തു​ന്ന സ​മ​രം പ്ര​തി​ഷേ​ധ​മാ​ണോ പ്ര​ഹ​സ​ന​മാ​ണോ എ​ന്ന് ബി​ജെ​പി നേ​താ​വ് ഷെ​ഹ്‌​സാ​ദ് പൂ​ന​വ​ല്ല.
പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ​മോ പ്ര​ഹ​സ​ന​മോ: ഷെ​ഹ്‌​സാ​ദ് പൂ​ന​വ​ല്ല
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എം​പി​മാ​ർ ന​ട​ത്തു​ന്ന സ​മ​രം പ്ര​തി​ഷേ​ധ​മാ​ണോ പ്ര​ഹ​സ​ന​മാ​ണോ എ​ന്ന് ബി​ജെ​പി നേ​താ​വ് ഷെ​ഹ്‌​സാ​ദ് പൂ​ന​വ​ല്ല. മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ചി​ല എം​പി​മാ​ർ ഇ​വി​ടെ​യി​രു​ന്ന് ത​ന്തൂ​രി ചി​ക്ക​ൻ ക​ഴി​ച്ചു. മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​ൽ ഗാ​ന്ധി​ജി​ക്ക് ഉ​റ​ച്ച വീ​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഇ​തൊ​രു പ്ര​തി​ഷേ​ധ​മാ​ണോ പ്ര​ഹ​സ​ന​മാ​ണോ വി​നോ​ദ​യാ​ത്ര​യാ​ണോ എ​ന്ന് പ​ല​രും ചോ​ദി​ക്കു​ന്നു​വെ​ന്നും ഷെ​ഹ്സാ​ദ് പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യ എം​പി​മാ​രാ​ണ് ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ രാ​പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്. നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ​ക്ക് ജി​എ​സ്ടി ചു​മ​ത്തി​യ​തി​നും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്ന് എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ 20 പേ​രെ ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​ന്ന് മൂ​ന്ന് എം​പി​മാ​രെ കൂ​ടി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
More in Latest News :