കോല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയെ ഇന്ന് തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേക്കും. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. ചാറ്റര്‍ജിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കിയേക്കുമെന്നാണ് വിവരം.
മുതിര്‍ന്ന നേതാവായ ചാറ്റര്‍ജി പാര്‍ട്ടിക്ക് അപമാനവും നാണക്കേടും വരുത്തിവച്ചെന്നു തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. ചാറ്റര്‍ജിയെ മന്ത്രിസഭയില്‍നിന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കണമെന്നും ഘോഷ് ആവശ്യപ്പെട്ടിരുന്നു.
ചാറ്റര്‍ജിയുടെ സഹായിയായ അര്‍പ്പിത മുഖര്‍ജിയുടെ ഫ്ലാറ്റില്‍നിന്ന് ഇഡി വീണ്ടും കോടികള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് മന്ത്രിയെ തള്ളി പാര്‍ട്ടി രംഗത്തെത്തിയത്. 50 കോടി രൂപയും 5 കിലോ സ്വര്‍ണവുമാണ് ഇവരുടെ രണ്ട് ഫ്ലാറ്റുകളില്‍നിന്നായി ഇഡി പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണവും പണവും മന്ത്രിയുടേതാണെന്നു അര്‍പ്പിത സമ്മതിച്ചിട്ടുണ്ട്.