+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്ര​പ​തി​യെ നേ​രി​ൽ കാ​ണാ​നൊ​രു​ങ്ങി അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി

ന്യൂ​ഡ​ൽ​ഹി: തന്‍റെ രാ​ഷ്ട്ര​പ​ത്നി പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ നേ​രി​ൽ ക​ണ്ട് ഖേ​ദം പ്ര​ക​ടി​പ്പി​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി
രാ​ഷ്ട്ര​പ​തി​യെ നേ​രി​ൽ കാ​ണാ​നൊ​രു​ങ്ങി അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി
ന്യൂ​ഡ​ൽ​ഹി: തന്‍റെ രാ​ഷ്ട്ര​പ​ത്നി പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ നേ​രി​ൽ ക​ണ്ട് ഖേ​ദം പ്ര​ക​ടി​പ്പി​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി. ഇ​തി​നാ​യി ദ്രൗ​പ​ദി മു​ർ​മു​വി​നെ നേ​രി​ൽ കാ​ണാ​ൻ അ​ധി​ർ ചൗ​ധ​രി സ​മ​യം തേ​ടി.

രാ​ഷ്ട്ര​പ​തി​യെ അ​പ​മാ​നി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ത​നി​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്ന് ചൗ​ധ​രി പ​റ​ഞ്ഞു. രാ​ഷ്ട്ര​പ​ത്നി പ്ര​യോ​ഗം ഒ​രു തെ​റ്റ് മാ​ത്ര​മാ​യി​രു​ന്നു. രാ​ഷ്ട്ര​പ​തി​ക്ക് വി​ഷ​മം തോ​ന്നി​യാ​ൽ അ​വ​രെ നേ​രി​ട്ട് ക​ണ്ട് മാ​പ്പ് പ​റ​യും. അ​വ​ർ​ക്ക് വേ​ണ​മെ​ങ്കി​ൽ ത​ന്നെ തൂ​ക്കി​ലേ​റ്റാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ ശി​ക്ഷി​ക്ക​പ്പെ​ടാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ എ​ന്തി​നാ​ണ് സോ​ണി​യ ഗാ​ന്ധി​യെ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​തെ​ന്നും അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി ചോ​ദി​ച്ചു.

അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യു​ടെ രാ​ഷ്ട്ര​പ​ത്നി പ്ര​സ്താ​വ​ന​യി​ൽ സോ​ണി​യ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.
More in Latest News :