+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ വി​വോ ഫോ​ണി​ലി​ട്ട് പ​രി​ശോ​ധി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം നി​ല​ച്ചു

കൊച്ചി: വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് വി​വോ ഫോ​ണി​ലി​ട്ട് പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നി​ല
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ വി​വോ ഫോ​ണി​ലി​ട്ട് പ​രി​ശോ​ധി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം നി​ല​ച്ചു
കൊച്ചി: വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് വി​വോ ഫോ​ണി​ലി​ട്ട് പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നി​ല​ച്ചു. മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ച്ച​താ​രെ​ന്ന​റി​യാ​ന്‍ അ​തി​ജീ​വി​ത കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും.

2021 ജൂ​ലൈ 19ന് 12:19​നും 12:54നും ​മ​ധ്യേ ജി​യോ സി​മ്മു​ള്ള വി​വോ ഫോ​ണി​ലി​ട്ട് ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്. കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദൃ​ശ്യം പ​രി​ശോ​ധി​ച്ച​താ​രെ​ന്ന ചോ​ദ്യം കോ​ട​തി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​തോ​ടെ താ​ന്‍ ദൃ​ശ്യം ക​ണ്ടി​ട്ടി​ല്ലെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും വി​ചാ​ര​ണ​കോ​ട​തി പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധിച്ച ഫോ​ണ്‍ ആ​രു​ടേ​തെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത് കോ​ട​തി​യാ​ണെന്നു ക്രൈം​ബ്രാ​ഞ്ച് നിലപാടെടുത്തതോടെയാണ് സംഭവത്തിൽ തുടരന്വേഷണം നിലച്ചത്.

അ​തേ​സ​മ​യം വി​വോ ഫോ​ണ്‍ ക​ണ്ടെ​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ഇ​ത് ആ​രു​ടേ​തെ​ന്നു ക​ണ്ടെ​ത്താ​ന്‍ അ​നാ​യാ​സം സാ​ധി​ക്കു​മെ​ന്ന് സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. ഇ​തി​ല്‍ തു​ട​ര​ന്വേ​ഷം ന​ട​ക്കാ​ത്ത​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.
More in Latest News :