+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മന്ത്രി റിയാസിന്‍റെ സ്റ്റാഫിന്‍റെ എണ്ണം കൂട്ടി; ആകെ 30 പേർ

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു. അഞ്ചു പേരെയാണ് പുതിയതായി നിയമിച്ചത്. മുൻ മന്ത്രി സജി ചെറിയാന്‍റെ സ്റ്റാഫിലുണ്ടായിരുന്
മന്ത്രി റിയാസിന്‍റെ സ്റ്റാഫിന്‍റെ എണ്ണം കൂട്ടി; ആകെ 30 പേർ
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു. അഞ്ചു പേരെയാണ് പുതിയതായി നിയമിച്ചത്.

മുൻ മന്ത്രി സജി ചെറിയാന്‍റെ സ്റ്റാഫിലുണ്ടായിരുന്ന അഞ്ചു പേരെയാണ് റിയാസിന്‍റെ കീഴിലേക്ക് മാറ്റിയിരിക്കുന്നത്. ഇതോടെ റിയാസിന്‍റെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി ഉയർന്നു.

നിലവിൽ മന്ത്രിമാരുടെ സ്റ്റാഫിന്‍റെ എണ്ണം 25 ആണ്. ഇതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. സ്റ്റാഫിന്‍റെ പെൻഷൻ ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ മാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം.
More in Latest News :