+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ്ടും ഡി​വൈ​എ​ഫ്ഐ​യി​ൽ ഫ​ണ്ട് ത​ട്ടി​പ്പ്; അ​ന്ത​രി​ച്ച നേ​താ​വി​ന്‍റെ പേ​രി​ൽ മു​ക്കി​യ​ത് ലക്ഷങ്ങൾ

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് പി.​ബി​ജു​വി​ന്‍റെ പേ​രി​ല്‍ പി​രി​ച്ച ഫ​ണ്ടി​ല്‍ ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന് ആ​രോ​പ​ണം. തി​രു​വ​ന​ന്ത​പു​രം ഡി​വൈ​എ​ഫ്‌​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​
വീ​ണ്ടും ഡി​വൈ​എ​ഫ്ഐ​യി​ൽ ഫ​ണ്ട് ത​ട്ടി​പ്പ്; അ​ന്ത​രി​ച്ച നേ​താ​വി​ന്‍റെ പേ​രി​ൽ മു​ക്കി​യ​ത് ലക്ഷങ്ങൾ
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് പി.​ബി​ജു​വി​ന്‍റെ പേ​രി​ല്‍ പി​രി​ച്ച ഫ​ണ്ടി​ല്‍ ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന് ആ​രോ​പ​ണം. തി​രു​വ​ന​ന്ത​പു​രം ഡി​വൈ​എ​ഫ്‌​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം. പി​രി​ച്ചെ​ടു​ത്ത അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ജി​ല്ലാ ക​മ്മ​റ്റി​ക്ക് കൈ​മാ​റി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

പി.​ബി​ജു​വി​ന്‍റെ പേ​രി​ല്‍ റെ​ഡ് കെ​യ​ര്‍ സെ​ന്‍റ​റും ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സും തു​ട​ങ്ങാ​നാ​ണ് ഒ​രു കൊ​ല്ലം മു​മ്പ് പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ​തി​നൊ​ന്ന് ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​ര​ത്തി ഇ​രു​ന്നൂ​റ് രൂ​പ പി​രി​ച്ചെ​ടു​ത്ത​ത്. സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ഡി​വൈ​എ​ഫ്‌​ഐ പാ​ള​യം ഏ​രി​യാ​ക​മ്മ​റ്റി​യാ​ണ് ഫ​ണ്ട് പി​രി​ച്ച​ത് .

അ​ന്ന് പാ​ള​യം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഷാ​ഹി​ന്‍ അ​ഞ്ചു​ല​ക്ഷ​ത്തി ഇ​രു​പ​ത്തി​നാ​ലാ​യി​രം രൂ​പ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റാ​തെ കൈ​വ​ശം വ​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. പി​ന്നീ​ട് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ക​ടു​ത്ത സ​മ്മ​ര്‍​ദം മൂ​ലം ഒ​രു ല​ക്ഷ​ത്തി മു​പ്പ​ത്തി എ​ണ്ണാ​യി​രം രൂ​പ മാ​ത്ര​മാ​ണ് ഇ​യാ​ള്‍ തി​രി​കെ ന​ല്‍​കി​യ​തെ​ന്നു​മാ​ണ് പ​രാ​തി.
More in Latest News :