+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്ര​പ​ത്നി പ്ര​സ്താ​വ​ന: പ്ര​തി​ക​രി​ച്ച് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യു​ടെ രാ​ഷ്ട്ര​പ​ത്നി പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി മാ​പ്പ് പ​റ​യു​മോ എ
രാ​ഷ്ട്ര​പ​ത്നി പ്ര​സ്താ​വ​ന: പ്ര​തി​ക​രി​ച്ച് സോ​ണി​യ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യു​ടെ രാ​ഷ്ട്ര​പ​ത്നി പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി മാ​പ്പ് പ​റ​യു​മോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ടാ​ണ് സോ​ണി​യ ഗാ​ന്ധി പ്ര​തി​ക​രി​ച്ച​ത്.

അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി ഇ​തി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് സോ​ണി​യ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​യും അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യും മാ​പ്പ് പ​റ‍​യ​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചു. ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ ഗോ​ത്ര​വ​ർ​ഗ പ്ര​സി​ഡ​ന്‍റി​നെ അ​പ​മാ​നി​ച്ച​തി​ന് സോ​ണി​യാ ഗാ​ന്ധി രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

ആ​ദ്യ വ​നി​ത ഗോ​ത്ര​വ​ർ​ഗ പ്ര​സി​ഡ​ന്‍റി​നെ രാ​ജ്യം മു​ഴു​വ​ൻ ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ബോ​ധ​പൂ​ർ​വ​മാ​യ ലൈം​ഗി​ക അ​ധി​ക്ഷേ​പ​മാ​യി​രു​ന്നു ഇ​തെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​ന്‍റെ പ്ര​സ്താ​വ​ന നാ​ക്കു​പി​ഴ​യാ​ണെ​ന്നാ​ണ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യു​ടെ വി​ശ​ദീ​ക​ര​ണം.
More in Latest News :