+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​ശ്രീ​ക്കും വി​നോ​യ് തോ​മ​സി​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം

തൃ​ശൂ​ർ: ആ​ർ.​രാ​ജ​ശ്രീ​ക്കും വി​നോ​യ് തോ​മ​സി​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം. രാ​ജ​ശ്രീ​യു​ടെ ക​ല്യാ​ണി​യെ​ന്നും ദാ​ക്ഷാ​യ​ണി​യെ​ന്നും പേ​രാ​യ ര​ണ്ടു സ്ത്രീ​ക​ളു​ടെ ക​ത എ​ന്ന നോ​വ​ല
രാ​ജ​ശ്രീ​ക്കും വി​നോ​യ് തോ​മ​സി​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം
തൃ​ശൂ​ർ: ആ​ർ.​രാ​ജ​ശ്രീ​ക്കും വി​നോ​യ് തോ​മ​സി​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം. രാ​ജ​ശ്രീ​യു​ടെ ക​ല്യാ​ണി​യെ​ന്നും ദാ​ക്ഷാ​യ​ണി​യെ​ന്നും പേ​രാ​യ ര​ണ്ടു സ്ത്രീ​ക​ളു​ടെ ക​ത എ​ന്ന നോ​വ​ലി​നും വി​നോ​യ് തോ​മ​സി​ന്‍റെ പു​റ്റ് എ​ന്ന നോ​വ​ലി​നു​മാ​ണ് പു​ര​സ്കാ​രം.

അ​ൻ​വ​ർ അ​ലി​യു​ടെ "വ​ഴി ക​ണ്ടു​പി​ടി​ക്കു​ന്ന​വ​ർ' എ​ന്ന ക​വി​ത​യും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യി. പ്ര​ഫ​സ​ർ ടി.​ജെ ജോ​സ​ഫി​ന്‍റെ "അ​റ്റു​പോ​കാ​ത്ത ഓ​ർ​മ​ക​ൾ' എ​ന്ന കൃ​തി ആ​ത്മ​ക​ഥാ വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം നേ​ടി.

പ്ര​ദീ​പ് മ​ണ്ടൂ​രി​ന്‍റെ "ന​മു​ക്ക് ജീ​വി​തം പ​റ​യാം' മി​ക​ച്ച നാ​ട​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ മി​ക​ച്ച വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ കൃ​തി​ക്കു​ള്ള പു​ര​സ്കാ​രം ഗോ​പ​കു​മാ​ർ ചോ​ല​യി​ൽ ക​ര​സ്ഥ​മാ​ക്കി. ആ​ത്മ​ക​ഥ വി​ഭാ​ഗ​ത്തി​ൽ എം. ​കു​ഞ്ഞാ​മ​നും (എ​തി​ര്), യാ​ത്രാ വി​വ​ര​ണ​ത്തി​ന് വേ​ണു​വും (ന​ഗ്ന​രും ന​ര​ഭോ​ജി​ക​ളും) പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

മ​റ്റ് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ: അ​യ്മ​നം ജോ​ണ്‍ (വി​വ​ര്‍​ത്ത​നം), ര​ഘു​നാ​ഥ് പ​ലേ​രി (ബാ​ല​സാ​ഹി​ത്യം), ആ​ന്‍ പാ​ലി (ഹാ​സ സാ​ഹി​ത്യം). വൈ​ശാ​ഖ​നും പ്രൊ​ഫ. കെ.​പി ശ​ങ്ക​ര​നും വി​ശി​ഷ്ടാം​ഗ​ത്വം ന​ല്‍​കും. ഡോ. ​കെ. ജ​യ​കു​മാ​ര്‍, ക​ട​ത്ത​നാ​ട്ട് നാ​രാ​യ​ണ​ന്‍, ജാ​ന​മ്മ കു​ഞ്ഞു​ണ്ണി, ക​വി​യൂ​ര്‍ രാ​ജ​ഗോ​പാ​ല​ന്‍, ഗീ​ത കൃ​ഷ്ണ​ന്‍ കു​ട്ടി, കെ.​എ ജ​യ​ശീ​ല​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്‌​കാ​രം.

എ​ന്‍​ഡോ​വ്‌​മെ​ന്‍റു​ക​ൾ

വൈ​ക്കം മ​ധു (ഐ​സി ചാ​ക്കോ അ​വാ​ര്‍​ഡ്), അ​ജ​യ് പി. ​മ​ങ്ങാ​ട്ട് (സി​ബി കു​മാ​ര്‍ അ​വാ​ര്‍​ഡ്), പ്രൊ​ഫ. പി.​ആ​ര്‍ ഹ​രി​കു​മാ​ര്‍ (കെ​ആ​ര്‍ ന​മ്പൂ​തി​രി അ​വാ​ര്‍​ഡ്), കിം​ഗ് ജോ​ണ്‍​സ് (ക​ന​ക​ശ്രീ അ​വാ​ര്‍​ഡ്), വി​വേ​ക് ച​ന്ദ്ര​ന്‍ (ഗീ​താ​ഹി​ര​ണ്യ​ന്‍ അ​വാ​ര്‍​ഡ്), ഡോ. ​പി.​കെ രാ​ജ​ശേ​ഖ​ര​ന്‍ (ജി​എ​ന്‍ പി​ള്ള അ​വാ​ര്‍​ഡ്), ഡോ. ​ക​വി​ത ബാ​ല​കൃ​ഷ്ണ​ന്‍ (ജി​എ​ന്‍ പി​ള്ള അ​വാ​ര്‍​ഡ്), എ​ന്‍​കെ ഷീ​ല (തു​ഞ്ച​ന്‍ സ്മാ​ര​ക പ്ര​ബ​ന്ധ മ​ത്സ​രം).
More in Latest News :