+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിണ്ടാതിരുന്നാൽ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാം

ന്യൂ​ഡ​ൽ​ഹി: വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ പ്ല​ക്കാ​ർ​ഡു​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ച നാ​ല് ലോക്സഭ എം​പി​മാ​രെ അ​ച്ച​ട​ക്കം പാ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യാ​ൽ തി​രി​ച്ചെ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​
മിണ്ടാതിരുന്നാൽ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാം
ന്യൂ​ഡ​ൽ​ഹി: വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ പ്ല​ക്കാ​ർ​ഡു​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ച നാ​ല് ലോക്സഭ എം​പി​മാ​രെ അ​ച്ച​ട​ക്കം പാ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യാ​ൽ തി​രി​ച്ചെ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, ര​മ്യ ഹ​രി​ദാ​സ്, ജ്യോ​തി മ​ണി, മാ​ണി​ക്കം ടാ​ഗോ​ർ എ​ന്നി​വ​രുടെ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.​

ചെ​യ​റി​ന് നേ​രെ പ്ല​ക്കാ​ർ​ഡുയ​ർ​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​നു ചൊവ്വാഴ്ചയാണ് ഇവരെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അതേസമയം സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങു​ക​യോ പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തു​ക​യോ ചെ​യ്യി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന​ത്തോ​ട് പ്ര​തി​കൂ​ല​മാ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ക​രി​ച്ച​ത്. ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്നും സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കും വ​രെ പ്ര​തി​ഷേ​ധ സ​മ​രം തു​ട​രു​മെ​ന്നും പ്ര​തി​പ​ക്ഷം അ​റി​യി​ച്ചു.
More in Latest News :