+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​ഷേ​ധം; ഒ​രു എം​പി​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച ഒ​രു എം​പി​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ. എ​എ​പി എം​പി സ​ഞ്ജ​യ് സിം​ഗി​നെ​യാ​ണ് രാ​ജ്യ​സ​ഭ ഉപാ​ധ്യ​ക്ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ
രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​ഷേ​ധം; ഒ​രു എം​പി​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച ഒ​രു എം​പി​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ. എ​എ​പി എം​പി സ​ഞ്ജ​യ് സിം​ഗി​നെ​യാ​ണ് രാ​ജ്യ​സ​ഭ ഉപാ​ധ്യ​ക്ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ക​ട​ലാ​സ് കീ​റി ചെ​യ​റി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി. ഈ ​ആ​ഴ്ച​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.

ചൊ​വ്വാ​ഴ്ച 19 പ്ര​തി​പ​ക്ഷ എം​പി​മാ​രെ സ​മാ​ന വി​ഷ​യ​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ​ക്ക് ജി​എ​സ്ടി ചു​മ​ത്തി​യ​തി​നും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്ന് എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ 19 പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വി​ല​ക്ക​യ​റ്റം, ജി​എ​സ്ടി വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച നാ​ല് എം​പി​മാ​രെ തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ൽ​നി​ന്ന് ഈ ​സ​മ്മേ​ള​ന കാ​ല​ത്തേ​ക്കു​ത​ന്നെ സ​സ് പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

സി​പി​എം എം​പി​മാ​രാ​യ വി. ​ശി​വ​ദാ​സ​ൻ, എ.​എ. റ​ഹിം, സി​പി​ഐ എം​പി പി. ​സ​ന്തോ​ഷ് കു​മാ​ർ, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ സു​ഷ്മി​ത ദേ​ബ്, മൗ​സം നൂ​ർ, ശാ​ന്ത ഛേത്രി, ​ഡോ​ല സെ​ൻ, ശാ​ന്ത​നു സെ​ൻ, അ​ഭി​ർ ര​ഞ്ജ​ൻ ബി​ശ്വ​ർ, എം.​ഡി. ന​ദീ​മു​ൾ ഹ​ഖ്, ടി​ആ​ർ​എ​സ് എം​പി​മാ​രാ​യ ബി. ​ലി​ങ്ക​യ്യ യാ​ദ​വ്, ര​വീ​ന്ദ്ര വ​ഡ്ഡി​രാ​ജു, ദാ​മോ​ദ​ർ റാ​വു ദി​വ​കൊ​ണ്ട, ഡി​എം​കെ എം​പി​മാ​രാ​യ എം. ​ഹ​മാ​മ​ദ് അ​ബ്ദു​ള്ള, എ​സ്. ക​ല്യാ​ണ സു​ന്ദ​രം, ആ​ർ. ഗി​രി​രാ​ജ​ൻ, എ​ൻ.​ആ​ർ. ഇ​ള​ങ്കോ, എം.​ഷ​ണ്‍​മു​ഖ​ൻ, ക​നി​മൊ​ഴി എ​ന്നി​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
More in Latest News :