+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു​ സേ​വ​ന നി​കു​തി വ​ർ​ധ​ന, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. തു​ട​ർ​ന്നു രാ​ജ്യ​സ​ഭ​യും ലോ​ക്സ​ഭ​യും 12
പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു​ സേ​വ​ന നി​കു​തി വ​ർ​ധ​ന, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. തു​ട​ർ​ന്നു രാ​ജ്യ​സ​ഭ​യും ലോ​ക്സ​ഭ​യും 12 വ​രെ നി​ർ​ത്തി​വ​ച്ചി​രു​ന്നു.

വി​ല​ക്ക​യ​റ്റം, ജി​എ​സ്ടി നി​ര​ക്ക് വ​ർ​ധന തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. ഇ​തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ ലോ​ക്സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. ഇ​തോ​ടെ​യാ​ണ് ലോക്സ​ഭ നി​ർ​ത്തി​വ​ച്ച​ത്.

ചൊ​വ്വാ​ഴ്ച 19 രാ​ജ്യ​സ​ഭ എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത വി​ഷ​യ​വും പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. തുടർന്നു പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും നിർത്തിവച്ചു.

പ്ര​തി​ഷേ​ധം സ​ഭ​യ്ക്കു പു​റ​ത്തേ​യ്ക്കും പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്നു. സ​സ്പെ​ൻ​ഷ​നി​ലാ​യ എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ലാണ് പ്രതിപക്ഷം പ്ര​തി​ഷേ​ധം സംഘടിപ്പിച്ചത്. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ ഗാ​ന്ധി​പ്ര​തി​മ​യ്ക്കു മു​ന്നി​ൽ പ്ര​ത്യേ​കം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
More in Latest News :