+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ഡി​യു​ടെ വി​ശാ​ല അ​ധി​കാ​രം ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ​ണം വെ​ളു​പ്പി​ക്ക​ലി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ വി​ശാ​ല അ​ധി​കാ​രം ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി. സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള ഇ​ഡി​യു​ടെ അ​ധി​കാ​രം സ
ഇ​ഡി​യു​ടെ വി​ശാ​ല അ​ധി​കാ​രം ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ​ണം വെ​ളു​പ്പി​ക്ക​ലി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ വി​ശാ​ല അ​ധി​കാ​രം ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി. സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള ഇ​ഡി​യു​ടെ അ​ധി​കാ​രം സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. അ​റ​സ്റ്റി​നും പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​ധി​കാ​ര​ങ്ങ​ളും കോ​ട​തി ശ​രി​വ​ച്ചു.

ഇ​ഡി​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ളി​ല്‍ പ​ല​തും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടിയ 242 ഹ​ര്‍​ജി​ക​ളി​ല്‍ കോ​ട​തി വി​ശദമായ വാ​ദം കേ​ട്ടു. ഇ​ഡി​യു​ടെ സ​മ്പൂ​ര്‍​ണ അ​ധി​കാ​രം ചോ​ദ്യം ചെ​യ്ത ഹ​ര്‍​ജി​ക​ള്‍ കോ​ട​തി ത​ള്ളി.

കേ​സ് സം​ബ​ന്ധി​ച്ച ഇ​ഡി​യു​ടെ പ്രാ​ഥ​മി​ക വി​വ​ര റി​പ്പോ​ര്‍​ട്ടാ​യ ഇ​സി​ഐ​ആ​ര്‍ സു​പ്ര​ധാ​ന രേ​ഖ​യാ​ണെ​ന്നു കോ​ട​തി പ​റ​ഞ്ഞു. ഇ​സി​ഐ​ആ​ര്‍ ര​ഹ​സ്യ​രേ​ഖാ​യി പ​രി​ഗ​ണി​ക്കാം. ഇ​ത് എ​ഫ്‌​ഐ​ആ​റി​നു തു​ല്യ​മ​ല്ല. ഇ​സി​ഐ​ആ​ര്‍ പ്ര​തി​ക്കു ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍​ക്കെ​തി​രെ ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി നീ​ക്കം ന​ട​ത്തു​ന്നെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് ഇ​ഡി​യു​ടെ സ​മ്പൂ​ര്‍​ണ അ​ധി​കാ​രം കോ​ട​തി ശ​രി​വ​ച്ച​ത്. പി​എം​എ​ല്‍ ആ​ക്ടി​ന് കീ​ഴി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ആ​ള്‍​ക്ക് സ​മ​ന്‍​സ് ന​ല്‍​കു​ന്ന​തും ചോ​ദ്യം ചെ​യ്യു​ന്ന​തി​നും അ​ട​ക്കം ഉ​ള്ള ന​ട​പ​ടി​ക​ള്‍ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ് എ​ന്ന​താ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ ഉ​ന്ന​യി​ച്ച പ്ര​ധാ​ന വാ​ദം. കാ​ര്‍​ത്തി ചി​ദം​ബ​രം, മെ​ഹ​ബൂ​ബ മു​ഫ്തി തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടേ​ത​ട​ക്ക​മു​ള്ള ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി ത​ള്ളി​യ​ത്.
More in Latest News :